Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muttil Woodcut Case

മു​ട്ടി​ൽ മ​രം​മു​റി കേ​സ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി

ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ലും ന​ട​പ​ടി​ക​ളി​ലും വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടു​ക​ൾ ശ​രി​വ​ച്ച് കോ​ട​തി. പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​പ്പീ​ൽ ത​ള്ളി​ക്കൊ​ണ്ടു​ള്ള കോ​ട​തി വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്ത്. പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളൊ​ന്നും കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

പി​ടി​ച്ചെ​ടു​ത്ത ത​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റേ​ത​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ൻ ഒ​രു കീ​റ​ക്ക​ട​ലാ​സ് പോ​ലും ഹാ​ജ​രാ​ക്കാ​ൻ പ്ര​തി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നും കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വ​ന​വി​ഭ​വ​മാ​ണോ എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ സ​ർ​ക്കാ​രി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ട്ടി​ലെ നി​യ​മ​ങ്ങ​ളെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ കൊ​ണ്ടോ സ​ർ​ക്കു​ല​റു​ക​ൾ കൊ​ണ്ടോ മ​റി​ക​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യും അ​ന്ന​ത്തെ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജ​യ​തി​ല​ക് ഇ​റ​ക്കി​യ വി​വാ​ദ സ​ർ​ക്കു​ല​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ൾ മ​രം​മു​റി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​രം സ​ർ​ക്കു​ല​റു​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ സാ​ധു​ത​യേ​ക്കാ​ൾ മു​ക​ളി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

‘സൂ​ര്യ ടി​മ്പേ​ഴ്‌​സ്' എ​ന്ന പേ​രി​ൽ ത​ടി​ക്ക​ച്ച​വ​ടം ന​ട​ത്താ​ൻ ത​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ മ​റ്റൊ​രു വാ​ദം. എ​ന്നാ​ൽ ഇ​തി​നാ​വ​ശ്യ​മാ​യ വ​നം​വ​കു​പ്പി​ന്‍റെ പ്രോ​പ്പ​ർ​ട്ടി മാ​ർ​ക്ക് ര​ജി​സ്‌​ട്രേ​ഷ​നോ മ​റ്റ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഹാ​ജ​രാ​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ​ട്ടി​ത്ത​ടി​ക​ൾ ക​ണ്ടു​കെ​ട്ടി​യ ഡി​എ​ഫ്ഒ​യു​ടെ ന​ട​പ​ടി നി​യ​മ​പ​ര​വും മു​ൻ​കാ​ല കോ​ട​തി വി​ധി​ന്യാ​യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​വു​മാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു.

ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ ഡി​എ​ഫ്ഒ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദ​വും കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞു. ഹി​യ​റിം​ഗി​നാ​യി പ​ല​ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും പ്ര​തി​ക​ൾ ഹാ​ജ​രാ​വു​ക​യോ മ​റു​പ​ടി ന​ൽ​കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up